MILMA RECRUITMENT 2026, APPLY ONLINE FOR MARKETING CONSULTANT

മിൽമ റിക്രൂട്ട്‌മെന്റ് 2026: മാർക്കറ്റിംഗ് കൺസൾട്ടന്റ് ഒഴിവ്


കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (KCMMF - MILMA) പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) മുഖേനയാണ് ഈ നിയമനം നടക്കുന്നത്.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

    പ്രധാന വിവരങ്ങൾ


  • സ്ഥാപനം: കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (MILMA).

  • നിയമന ഏജൻസി: സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD)

  • തസ്തിക: മാർക്കറ്റിംഗ് കൺസൾട്ടന്റ്.

  • ഒഴിവുകളുടെ എണ്ണം: 01

  • നിയമന രീതി: ഔട്ട്‌സോഴ്‌സിംഗ് അടിസ്ഥാനത്തിൽ

  • അപേക്ഷാ രീതി: ഓൺലൈൻ വഴി മാത്രം

പ്രധാന തീയതികൾ


വിവരങ്ങൾ തീയതി
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതിഡിസംബർ 24, 2025 (10:00 AM)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിജനുവരി 23, 2026 (05:00 PM) 

യോഗ്യതാ മാനദണ്ഡങ്ങൾ

മിൽമ മാർക്കറ്റിംഗ് കൺസൾട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ താഴെ പറയുന്ന യോഗ്യതകൾ നേടിയിരിക്കണം:

    വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.ബി.എ (MBA) അല്ലെങ്കിൽ മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോടു കൂടിയ തത്തുല്യ ബിരുദം.

  • പ്രവൃത്തിപരിചയം: ഡയറി, ഫുഡ് പ്രോഡക്ട്സ്, അല്ലെങ്കിൽ FMCG മേഖലയിലുള്ള പ്രശസ്തമായ സ്ഥാപനങ്ങളിൽ മാനേജീരിയൽ തസ്തികയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

  • പ്രായപരിധി: ഉദ്യോഗാർത്ഥികൾക്ക് 50 വയസ്സിൽ കൂടുതൽ പ്രായമുണ്ടാകാൻ പാടില്ല (01.12.2025 കണക്കാക്കി)

ശമ്പളവും സേവന വ്യവസ്ഥകളും

തിരഞ്ഞെടുക്കപ്പെടുന്ന മാർക്കറ്റിംഗ് കൺസൾട്ടന്റിന് പ്രതിദിനം 4,000 രൂപയാണ് വേതനമായി ലഭിക്കുക.കൂടാതെ മിൽമയുടെ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം ടി.എ (TA), ഡി.എ (DA) എന്നിവയ്ക്കും അർഹതയുണ്ടായിരിക്കും.

ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം. ഉദ്യോഗാർത്ഥിയുടെ പ്രകടനം വിലയിരുത്തി ഇത് പരമാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ തിരുവനന്തപുരം പട്ടത്തുള്ള മിൽമ ഹെഡ് ഓഫീസിലായിരിക്കും ജോലി ചെയ്യേണ്ടത്

ജോലി ഉത്തരവാദിത്തങ്ങൾ

മാർക്കറ്റിംഗ് കൺസൾട്ടന്റ് എന്ന നിലയിൽ താഴെ പറയുന്ന കാര്യങ്ങളിൽ ഉദ്യോഗാർത്ഥി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്:


  • പരസ്യവും ബ്രാൻഡിംഗും: വാർഷിക പരസ്യ പദ്ധതികൾ തയ്യാറാക്കുകയും മാസ് മീഡിയ ക്യാമ്പെയ്‌നുകൾ നിയന്ത്രിക്കുകയും ചെയ്യുക

  • സോഷ്യൽ മീഡിയ സാന്നിധ്യം: മിൽമയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ശക്തിപ്പെടുത്തുക

  • ഡിജിറ്റൽ & ഇ-കൊമേഴ്‌സ്: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ മിൽമയുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയും ഓൺലൈൻ വിൽപ്പന കൂട്ടുകയും ചെയ്യുക.

  • സെയിൽസ് & ഡിസ്ട്രിബ്യൂഷൻ: കേരളത്തിനകത്തും പുറത്തുമുള്ള വിൽപ്പന ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുക

  • ഉപഭോക്തൃ ആശയവിനിമയം: ഉൽപ്പന്നങ്ങളുടെ വിസിബിലിറ്റി വർദ്ധിപ്പിക്കുകയും മിൽമയുടെ ഗുണനിലവാരം ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുക

തിരഞ്ഞെടുപ്പ് പ്രക്രിയ


CMD നിശ്ചയിക്കുന്ന രീതിയിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം താഴെ പറയുന്ന ഒന്നോ അതിലധികമോ രീതികൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ടേക്കാം


  • ആപ്ലിക്കേഷൻ സ്ക്രീനിംഗ്

  • എഴുത്തുപരീക്ഷ

  • ഗ്രൂപ്പ് ഡിസ്കഷൻ

  • സ്കിൽ ടെസ്റ്റ് / പ്രൊഫിഷ്യൻസി ടെസ്റ്റ്

  • അഭിമുഖം (Interview)

അപേക്ഷിക്കേണ്ട വിധം


താൽപ്പര്യമുള്ളവർ www.cmd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:


  • ലേയ്റ്റസ്റ്റ് ഫോട്ടോയും ഒപ്പും കൃത്യമായ അളവിൽ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

  • ഫോട്ടോ 200 KB-യിൽ താഴെയും ഒപ്പ് 50 KB-യിൽ താഴെയും ആയിരിക്കണം (JPG ഫോർമാറ്റ് മാത്രം)
  • ഒപ്പ് വെള്ള പേപ്പറിൽ ഇട്ടതായിരിക്കണം. ക്യാപിറ്റൽ ലെറ്ററിൽ ഒപ്പിടാൻ പാടില്ല.

  • യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ.മാർക്ക് ലിസ്റ്റുകൾ സ്വീകാര്യമല്ല.

  • പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.സാലറി സർട്ടിഫിക്കറ്റോ പേ സ്ലിപ്പോ പ്രവൃത്തിപരിചയ രേഖയായി പരിഗണിക്കില്ല.