കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു യുവതാരത്തെ കൂടി വിറ്റഴിച്ച്


ഒരു യുവതാരത്തെ കൂടി വിറ്റഴിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. യുവതാരം നോറം മഹേഷ്‌ സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിന് കൈമാറിയത്.


23 കാരനായ താരത്തെ രണ്ട് വർഷത്തെ സ്ഥിരം കരാറിലാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരിക്കുന്നയത്. നല്ലൊരു ട്രാൻസ്ഫർ തുകയും ബ്ലാസ്റ്റേഴ്സിന് ഈ കൈമാറ്റം വഴി ലഭിച്ചിട്ടുണ്ട്.

മണിപ്പൂരിൽ നിന്നുള്ള താരം 2020 ലാണ് ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന് വേണ്ടി 3 മത്സരങ്ങളും താരം കളിച്ചിരുന്നു.


2020 താരത്തെ ബ്ലാസ്റ്റേഴ്‌സ് സുദേവ എഫ്സിക്ക് ലോൺ അടിസ്ഥാനത്തിൽ വിട്ട് നൽകിയിരുന്നു. കഴിഞ്ഞ സീസൺ ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനും താരത്തെ ലോൺ അടിസ്ഥാനത്തിൽ നൽകിയിരുന്നു.


കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിൽ നടത്തിയ പ്രകടനം ഈസ്റ്റ് ബാംഗാൾ മാനേജ്‌മെന്റിന് തൃപ്തികരമായത്തോടെയാണ് താരത്തെ ഈസ്റ്റ് ബംഗാൾ സ്ഥിര കരാറിൽ സ്വന്തമാക്കിയത്.

Read Also :

ഗൾഫിലേക്ക്  പോകുന്നവർക്കും,  നാട്ടിലേക് വരുന്നവർക്കും ഏറ്റവും കുറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റ് അറിയാനുള്ള ആപ്പ്